സ്വന്തം നാട്ടിൽ നിക്ഷേപ തട്ടിപ്പിന് നിന്ന് കൊടുക്കാൻ സൗകര്യമുള്ളപ്പോൾ ഓൺ ലൈൻ നിക്ഷേപ തട്ടിപ്പിന് നിന്നു കൊടുക്കണോ?

സ്വന്തം നാട്ടിൽ നിക്ഷേപ തട്ടിപ്പിന് നിന്ന് കൊടുക്കാൻ സൗകര്യമുള്ളപ്പോൾ ഓൺ ലൈൻ നിക്ഷേപ തട്ടിപ്പിന് നിന്നു കൊടുക്കണോ?
Nov 8, 2024 05:24 PM | By PointViews Editr

കണ്ണൂർ: സ്വന്തം നാട്ടിലെ സഹകരണ സംഘങ്ങൾ പോലും നിക്ഷേപ തട്ടിപ്പ് പ്രധാന പണിയാക്കിയ ഇക്കാലത്ത് എങ്ങാനും കിടക്കുന്ന തട്ടിപ്പുകാരുടെ പരസ്യം കണ്ട് നിക്ഷേപ തട്ടിപ്പിന് നിന്നു കൊടുക്കേണ്ട കാര്യമൊന്നും മലയാളിക്കില്ല. സഹകര നിക്ഷേപ അപഹരണ കഥകളിൽ നോക്കിയാൽ നിക്ഷേപകരുടെ പണം അടിച്ചുമാറ്റി നാട്ടുകാരായ പലരും അടിച്ചു പൊളിച്ചു ജീവിക്കുന്നത് കാണുന്നതല്ലേ എവിടെയാണോ എന്താണോ എന്നൊന്നുമറിയാത്ത കൊടും തട്ടിപ്പുകാരന് കൊണ്ടുപോയി കൊടുക്കുന്നത്. ഇത്തരം വിദൂര തട്ടിപ്പുകാർ വ്യാപകമായതോടെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്.


പണം കൊടുത്ത് പണി വാങ്ങണോ⁉️ എന്ന ചോദ്യവുമായി പൊലീസ് മുന്നറിയിപ്പ് തരുന്നുണ്ട്. തുടർന്നു വായിക്കുക:


സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Do you want to avoid online investment scams when you can avoid investment scams in your own country?

Related Stories
അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

Nov 12, 2024 05:10 PM

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ പഞ്ചായത്ത്.

അടിമുടി ദുരൂഹതയുമായി നവകിരണം. അപേക്ഷകർക്ക് മുഴുവൻ പണം എത്രയും പെട്ടെന്ന് നൽകണമെന്ന് വനം വകുപ്പിനോട് കൊട്ടിയൂർ...

Read More >>
103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

Nov 12, 2024 01:31 PM

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന് അവകാശവാദം.

103988 വനിത സംരംഭകരും 6 ലക്ഷം തൊഴിലവസരങ്ങളും 31 സ്വകാര്യ വ്യവസായ പാർക്കുകളും ഉണ്ടാക്കിയെന്ന്...

Read More >>
കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

Nov 12, 2024 10:12 AM

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം തെളിയുമോ?

കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് മുഖാമുഖം. റീ ലൊക്കേഷനിൽ നവകിരണം...

Read More >>
എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

Nov 12, 2024 08:00 AM

എയർ ഇന്ത്യയിൽ ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

എയർ ഇന്ത്യയിൽ, ഇനി ഹലാൽ ഭക്ഷണം കിട്ടണമെങ്കിൽ, മുൻകൂട്ടി ബുക്ക്...

Read More >>
വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

Nov 11, 2024 09:25 PM

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം വരുത്തി.

വയനാട്ടിലെ 11 പോളിങ് സ്റ്റേഷനുകളിൽ മാറ്റം...

Read More >>
നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

Nov 11, 2024 05:13 PM

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ കൊന്നൊടുക്കും.

നെല്ലിയോടിയിൽ ആഫ്രിക്കൻ പന്നിപ്പനി: 190 പന്നികളെ...

Read More >>
Top Stories